Pusthakakada

About Us

മലയാള സാഹിത്യത്തിലെ നോവൽ, കഥകൾ, ബാലസാഹിത്യം, ജീവചരിത്രം, ആത്മകഥ,യാത്രാവിവരണം തുടങ്ങി 70-ഓളം വിഭാഗങ്ങളിലായി മലയാളത്തിലെ മികച്ച പ്രസാധകരുടെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ pusthakakada.com ൽ ലഭ്യമാണ്. ഇറാം ഗ്രൂപ്പിന്റെ കീഴിൽ 8 വർഷത്തോളമായി പുസ്തകവിതരണ പ്രവർത്തിക്കുന്ന ഞങ്ങൾക്ക് ലക്ഷക്കണക്കിന് വായനക്കാർക്ക് പുസ്തകങ്ങൾ എത്തിച്ചു കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.

pusthakakada.com -ലെ വൈവിധ്യമാർന്ന പുസ്തക ശേഖരണത്തിൽ നിന്നും ആകർഷകമായ വിലക്കിഴിവോടെ യഥേഷ്ടം പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട മലയാളം പുസ്തകങ്ങൾ മിതമായ നിരക്കിൽ വാങ്ങുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോം ഞങ്ങളായിരിക്കുമെന്ന് ഉറപ്പാണ്. എവിടെനിന്നും എപ്പോൾ വേണമെങ്കിലും പുസ്തകങ്ങൾ വാങ്ങാനുള്ള സംവിധാനം ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.

നമ്മുടെ ദൈനംദിന പ്രശ്‌നങ്ങളിൽ നിന്നും ആകുലതകളിൽ നിന്നും ആശ്വാസം കണ്ടെത്താൻ മികച്ച മാർഗമാണ് പുസ്തകങ്ങൾ വായിക്കുന്നത്. വായന എപ്പോഴും അറിവിന്റെ ഏറ്റവും മികച്ച സ്രോതസ്സാണ്, നിങ്ങൾക്ക് ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും ചിന്തയെ പുതു തലങ്ങളിലേക്ക് എത്തിക്കുവാനും വായനയ്ക്ക് കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും ഞങ്ങളുമായി പങ്കുവയ്‌ക്കുന്നതോടൊപ്പം മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനും നമുക്ക് കൂട്ടായി ശ്രമിക്കാം.