നോവൽ

 • 25% OFF
  (0)

  സബർമതി എക്സ്പ്രസ്സ്

  വേഗതയാർന്ന ജീവിത പാളത്തിലൂടെ ഓടിപ്പോകുമ്പോൾ നാം അറിയാതെ വന്നുചേരുന്ന വിധിവിളയാട്ടത്തിന്റെ സംഹാരതാണ്ഡവങ്ങളിൽപ്പെട്ട് ആടിയുലയുന്ന മനുഷ്യജന്മങ്ങളുടെ നിലവിളികൾ

  ശ്വാസം നിലയ്ക്കുന്നതുവരെ നമ്മെ പിൻതുടർന്ന് ഭീതിയുടെയും ഭീകരതയുടെയും

  പ്രേതഭൂമികയിലേയ്ക്ക് നമ്മെ ഓടിച്ചു കയറ്റുന്നവർ ആഗ്രഹങ്ങളുടെ ചക്രവാളചുഴിയിലേക്ക് മുങ്ങിതാഴുമ്പോൾ ശരീരം നഷ്ടപ്പെട്ട് പൈശാചിക ശക്തികളായി ഈ മണ്ണിൽ ഇരിപ്പിടം തേടി അലയുന്നവർ. ഇരുമ്പു പാളങ്ങളിൽ ഹോമിക്കപ്പെട്ടവരുടെ ജീവിതമോ? അതോ ഇരിക്കാൻ ഇരിപ്പിടങ്ങളില്ലാതെ അലയുന്ന ആത്മാക്കളുടെ ആത്മരോധനമോ? വായനക്കാരെ ത്രസ്സിപ്പിക്കുന്ന മാന്ത്രിക നോവലിസ്റ്റ് സുനിൽ പരമേശ്വരന്റെ ഏറ്റവും പുതിയ നോവൽ

  180 135
 • 25% OFF
  (0)

  വാർദ്ധക്യലഹരി

  വാർദ്ധക്യത്തിൽ യൗവ്വനത്തിന്റെ ഉന്മാദലഹരി പടർന്നു കയറുന്ന ഭ്രാന്താവസ്ഥ. തന്ത്രമാന്ത്രിക ശക്തിയിലൂടെ രതിദാഹം തീർക്കാൻ കാഞ്ഞിരമരത്തിന് പ്രാണശക്തി കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഭീകര ദുരന്തങ്ങൾ.

  കലിയുഗത്തിൽ കല്ലിനും മണ്ണിനും പോലും കാമാവസ്ഥ ഉണ്ടായാൽ കാലംപോലും പകച്ചുനിൽക്കുന്ന കാഴ്ച.

  അടഞ്ഞുകിടക്കുന്ന അമ്പലവാതിലിന്റെ നേരിയ സുക്ഷിരത്തിലൂടെ പ്രപഞ്ചശക്തി ആ മണ്ണിലേയ്ക്ക് ഇറങ്ങി പകച്ചുപോയ കാലത്തിന്റെ ബന്ധിക്കപ്പെട്ട കരങ്ങളെ മോചിപ്പിക്കാൻ ശ്രമിക്കുന്ന അദ്ഭുത വിവരണങ്ങൾ.

  പുതുമയാർന്ന ഇതിവൃത്തം, രചനാരീതി, മാന്ത്രിക നോവലിസ്റ്റ് ശ്രീ. സുനിൽ പരമേശ്വരന്റെ ഏറ്റവും പുതിയ ഇതുവരെ വായിക്കാത്തതും അറിയാത്തതുമായ വ്യത്യസ്ഥ മാന്ത്രിക- താന്ത്രിക നോവൽ.

  180 135
 • 25% OFF
  (0)

  മർഡർ ഇൻ മദ്രാസ്

  തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍
  എം.കെ. ത്യാഗരാജ ഭാഗവതര്‍ പ്രതിയായി കോളിളക്കം
  സൃഷ്ടിച്ച ലക്ഷ്മീകാന്തന്‍ വധക്കേസ്, മലയാളികള്‍
  പ്രതികളായിവന്ന അളവന്തര്‍ കൊലപാതകം, ബ്രിട്ടീഷ് ഇന്ത്യയെ ഞെട്ടിച്ച ക്ലമന്റ് ഡെലെഹേ കൊലപാതകം എന്നിങ്ങനെ
  മദ്രാസിന്റെ ചരിത്രത്തിലെ പ്രമാദമായ മൂന്നു
  കൊലക്കേസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന
  ഉദ്വേഗജനകമായ അന്വേഷണങ്ങള്‍.

  130 98
 • 25% OFF
  (0)

  കൃഷ്ണൻ ഒരു ഏഴാമിന്ദ്രിയം

  കേശവ്, നീല്‍, കായാ എന്നിവരുടെയും അവരുടെ
  സുഹൃത്തുകളുടെയും വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍
  പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള -ലഖ്‌നൗ ബിസിനസ് സ്‌കൂള്‍ കാമ്പസു തൊട്ട് ഋഷികേശ് ആശ്രമം വരെ -ജീവിതമാണ് ഈ
  പുസ്തകം പ്രതിപാദിക്കുന്നത്; അതിലൂടെ സ്വത്വത്തെയും
  വിശ്വാസത്തെയും കുറിച്ചുള്ള മൗലികമായ ചോദ്യങ്ങളും
  അന്വേഷിക്കുന്നു. ഭാവാത്മകമാണ് ദേബാശിഷ് ചാറ്റര്‍ജിയുടെ
  ഗദ്യം. ആധുനിക ലോകത്ത് ആത്മീയതയുടെ ശക്തിയിലേക്ക്
  ആണ്ടിറങ്ങുന്ന, അദ്ദേഹം വിവരിക്കുന്ന കഥ അതിന്റെ
  അര്‍ത്ഥത്താല്‍ ഊഷ്മളവും സമ്പന്നവുമാകുന്നു.
  -ശശി തരൂര്‍

  ആഴവും വൈദഗ്ദ്ധ്യവുംകൊണ്ട് സ്‌നേഹത്തിന്റെ വ്യത്യസ്ത
  തലങ്ങളിലേക്ക് ആണ്ടിറങ്ങുന്ന നോവല്‍. കരുത്തുറ്റ ശില്പത്താലും ശക്തമായ കഥാപാത്രങ്ങളാലും ദേബാശിഷ് ചാറ്റര്‍ജി, നമ്മെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെയും വര്‍ണ്ണങ്ങളിയലുന്ന ഫാന്റസികളുടെയും
  സമ്പന്നമായ അടരുകളുള്ള ലോകത്തേക്ക് നയിക്കുന്നു.
  വായിച്ചിരിക്കേണ്ട പുസ്തകം.
  -അനീസ് സലീം

  350 263
 • 25% OFF
  (0)

  ജാലം

  പ്രണയവും കാമവും കൊണ്ട് കാലം മെനയുന്ന ഇന്ദ്രജാലത്തില്‍ കുരുങ്ങി. നിസ്സഹായരായ മനുഷ്യര്‍… കൂട്ടിയാലും കുറച്ചാലും ഒരേ ഉത്തരം തന്നെ ലഭിക്കുന്ന വഴിതെറ്റിക്കുന്ന ജീവിതസമസ്യകള്‍… ചിരിയും കണ്ണീരും കൂടിക്കുഴയുന്ന പ്രതിസന്ധിഘട്ടങ്ങള്‍…

  ഇതിനിടയില്‍ കഴിഞ്ഞുപോയ ജീവിതം റീവൈന്‍ഡ് ചെയ്യാന്‍ അവസരം കിട്ടിയാലോ? എങ്ങനെ പുതുക്കിപ്പണിയുമായിരുന്നു ജീവിതം? എവിടെ വാഴ്‌വ് വഴി തിരിയുമായിരുന്നു?

  ഫാന്റസിയുടെ വേറിട്ട വഴിയേ സഞ്ചരിക്കുകയും കോവിഡ് കാലത്തിന്റെ ഉദ്വേഗങ്ങളും വിഹ്വലതകളും പങ്കുവെയ്ക്കുകയും ചെയ്യുന്ന നോവല്‍.

  290 218
 • 25% OFF
  (0)

  ഡെത്ത് ഓഫ് ദി ഐസ്

  മകള്‍ക്ക് സംഭവിച്ച ചെറിയൊരു അപകടം പോലും താങ്ങാന്‍ സാധിക്കാതെ നിലവിളി കൂട്ടുന്ന ഡോക്ടറേയും ഭാര്യയേയും കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു കൊച്ചു സന്തോഷം പൊട്ടി മുളച്ചു. ക്രമേണ അത് പടര്‍ന്ന് ശരീരമാസകലം വ്യാപിച്ചു. അയാള്‍ ആ സുഖം അനുഭവിക്കുകയായിരുന്നു. അത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. കണ്ണുകള്‍ ചൂഴ്ന്നു മാറ്റിയ മകളുടെ നിശ്ചലമായ ശരീരത്തില്‍ കെട്ടിപ്പിടിച്ചുള്ള ഡോക്ടറുടെ നിലവിളി ഊണിലും ഉറക്കത്തിലും അയാളെ ഹരം കൊള്ളിച്ചു… ആ ദിവസത്തിനായി അയാള്‍ വളരെ ക്ഷമയോടെ കാത്തിരുന്നു… ഇത് വെറും ഒരു കഥ മാത്രമല്ല. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്വേഷണത്വര ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ എന്നൊരു കണ്ടെത്തല്‍ കൂടിയാണ് ഈ നോവല്‍

  190 143
 • 25% OFF
  (0)

  ഗോസായ് കുന്നിലെ കാറ്റ്

  വായനക്കാരുടെ മനസ്സില്‍ അപമൃത്യുവിന്റെയും ഭീതിയുടെയും കൊല പാതകത്തിന്റെയും തിരമാലകള്‍ സൃഷ്ടിക്കുന്ന അപസര്‍പ്പക ഭാവമാര്‍ന്ന മികച്ച ക്രൈംഫിക്ഷനാണിത്. ദൃശ്യാവിഷ്‌കാരത്തിനുചിതമായ ആഖ്യാനഭാഷയും, ചാക്ഷുഷ ബിംബങ്ങളുടെ സമര്‍ഥവിന്യസനവും, അന്തരീക്ഷസൃഷ്ടിക്കിണങ്ങുന്ന പ്രയോഗങ്ങളും, ഔചിത്യപൂര്‍ണതയെ സാക്ഷാത്കരിക്കുന്ന മുഖ്യഘടകങ്ങളത്രേ. പതിനഞ്ചദ്ധ്യായങ്ങ ളിലും കറയറ്റ ഈ വാങ്മയ ചിത്രീകരണമികവ് പ്രകടവുമാണ്. മലയാളനോവലിന്റെ വിശിഷ്യാ, കുറ്റാന്വേഷണനോവലിന്റെ വിശാല പാരമ്പര്യത്തിന്റെ തിളക്കമാര്‍ന്ന കണ്ണിയായിത്തീരാന്‍ സര്‍വഥാ യോഗ്യ മാണ് ഈ മികച്ച നോവല്‍. ആഴങ്ങള്‍ തേടുന്ന ലാളിത്യമാണ് ഈ നോവലിന്റെ പ്രാണബലം; സാഹസി കമായ അന്വേഷണബുദ്ധിയാണ് ഈ നോവലിന്റെ ജീവശക്തി.

  210 158
 • 25% OFF
  (0)

  ജമൈക്ക ഇൻ

  അതിവിജനമായ തരിശില്‍ നിഗൂഢതയുടെ പ്രതീതിയുണര്‍ത്തിക്കൊണ്ട് നില്‍ക്കുന്ന നരകംപോലൊരു സത്രമാണ് ജമൈക്ക ഇന്‍. പുറത്തു തൂക്കിയിട്ടിരിക്കുന്ന അതിന്റെ നാമഫലകം പോലും രാത്രിയുടെ ഇരുട്ടില്‍ തൂക്കുകയറിലാടുന്നൊരു ശരീരംപോലെ ഭയപ്പെടുത്തുന്നു. ആ വീടിന്റെ ഇരുണ്ട അകത്തളങ്ങള്‍ പുരുഷന്മാരുടെ അരാജകത്വത്തിന്റെ വിളയാട്ട ഭൂമിയാണ്. അവിടെ അനാഥയായി എത്തിച്ചേരുന്ന മേരിയെന്ന പെണ്‍കുട്ടി നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ ഉദ്വേഗം തുടിക്കുന്ന കഥയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവസാന നിമിഷം വരേയും വായനക്കാരന്റെ സങ്കല്പത്തിന് വിപരീതമായി ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ മാസ്മരികമായി കൊണ്ടുപോകുന്ന യഥാര്‍ത്ഥ ത്രില്ലര്‍.

  400 300
 • 25% OFF
  (0)

  ശാന്തിയന്ത്രം

  ഞങ്ങള്‍ ഒരു യന്ത്രം ഉണ്ടാക്കും. എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനാകുന്ന ഒരു ശാന്തിയന്ത്രം. 1914 ലോകം രക്തരൂക്ഷിതമായ യുദ്ധത്തിന്റെ വക്കിലാണ്. ഇവിടെ സംഘര്‍ഷമല്ല അനിവാര്യം. വൈദ്യുതകാന്തിക ശാസ്ത്രത്തിലെ സാങ്കേതികവശങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ആളുകളുടെ മനസ്സിനെ സ്വാധീനിക്കാനും, അതിലൂടെ പുതിയ സംഭവവികാസങ്ങള്‍ സൃഷ്ടിക്കാനും ഒരു ശാന്തിയന്ത്രത്തിലൂടെ കഴിഞ്ഞാലോ എന്ന ചിന്തയാല്‍ ഒരുമ്പിട്ടിറങ്ങിയ ഒരു കൂട്ടം സമാന ചിന്താഗതിക്കാരുടെ ജീവിതത്തിലുണ്ടായ അസ്വഭാവിക അനുഭവങ്ങളുടെ ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചരിത്രപരമായ സാഹസിക കഥ. ശാന്തിയന്ത്രം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ലോകത്ത് എന്ത് സംഭവിച്ചു എന്നറിയാനുള്ള ഉദ്ദ്വേഗജനകമായ വായനാനുഭവമാണ് ‘ശാന്തിയന്ത്രം.’

  240 180
 • 25% OFF
  (0)

  തുറമുഖം

  പകയുടെയും പ്രതികാരത്തിന്റെയും കനലുകൾ ആളിക്കത്തുമ്പോൾ തെളിഞ്ഞു കണ്ട മുഖങ്ങളിലെ രൗദ്രഭാവം ഭയാനകമായിരുന്നു. ചതുരംഗ കളത്തിലെ കരുക്കൾ വെട്ടി മാറ്റുന്നതുപോലെ ശത്രുക്കളെ ഒന്നൊന്നായി നശിപ്പിച്ചപ്പോൾ പുതിയ ശത്രുനിര ഉടലെടുക്കുന്നത് ആരുമറിഞ്ഞില്ല. അന്തിമ പോരാട്ടം ജീവൻ പണയം വച്ചുള്ളതായിരുന്നു. പോരാട്ടം മുറുകുമ്പോൾ ശത്രുവിന്റെ ബലം കൂടുന്നു. ഇവിടെ സംഘർഷത്തിന്റെ കനൽപൂക്കൾ വിരിയുന്നു.

  630 473
 • 25% OFF
  (0)

  ശിബിരം

  വർഷങ്ങളോളം ഒരു കുടുംബം പോലെ ജീവിച്ചു വന്നിരുന്ന പുല്ലാട്ടുകാരും അമ്പാട്ടുകാരും അപ്രതീക്ഷിതമായി കടുത്ത ശത്രുതയിലാകുന്നു. ഇരുകുടുംബങ്ങളും ഏറ്റുമുട്ടിയപ്പോൾ രക്തബന്ധം പോലും സംശയത്തിന്റെയും പകയുടെയും ആയുധങ്ങളായി മാറുന്നു. സ്വന്തം നഷ്ടങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെ ശത്രുവിന്റെ നഷ്ടങ്ങൾ യുദ്ധവിജയമായി കണ്ട് ഇരുകുടുംബങ്ങളും ആഹ്ലാദം കൊള്ളുന്നു. പ്രതികാരവും പ്രണയവും പ്രണയഭംഗവും ശത്രുസംഹാരവും ഒക്കെ ഇഴചേർന്നു നിൽക്കുന്ന നോവൽ. ജോസി വാഗമറ്റത്തിന്റെ ശിബിരം

  390 293
 • 25% OFF
  (0)

  സ്വർണം

  കർണാടകയിലെ കോളാർ സ്വർണഖനി മേഖലയിലെ കിരീടം വെയ്ക്കാത്ത അധോലോക രാജ്ഞി തിമ്മക്ക. തിമ്മക്കയുടെ പ്രധാന അനുചരൻ രുദ്രേഷ് ഗൗഡ. അപ്രതീക്ഷിതമായി തിമ്മക്കയുടെ മകൻ കോളാർതങ്കം കൊല്ലപ്പെടുന്നു. കൊലപാതകത്തിൽ വിശ്വജ്വാല എന്ന പെൺകുട്ടിയ്ക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കിയ തിമ്മക്കയുടെയും അനുചരരുടെയും നരനായാട്ട് അവിടെ ആരംഭിക്കുകയായി. കാളീചരണിന്റെയും വാസുകിയുടെയും വരവ് തിമ്മക്കയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു

  430 323