കൃത്യം അമ്പതു വര്ഷം മുമ്പ് എഴുത്തച്ഛൻ എഴുതുമ്പോൾ എന്ന പേരിൽ ഒരു കവിതയെഴുതുമ്പോൾ,അര നൂറ്റാണ്ടിനു ശേഷം അതെ പേരിൽ അതിനു ഒരു പിൻഗാമിയുണ്ടാകും എന്ന് ഞാൻ സ്വപ്നം കണ്ടിരുന്നില്ല.അതിൻ്റെ സാമൂഹ്യ സാംഗത്യമുള്ള ഈ വിസ്താരം അവതരിപ്പിക്കാൻ ഞാൻ ജീവിച്ചിരിക്കും എന്ന ഉറപ്പും ഉണ്ടായിരുന്നില്ല.ആ കവിതയിൽ ഞാൻ സർഗ്ഗപ്രക്രിയയേയും അതിനു പ്രേരകമാകുന്ന പ്രചോദനത്തിൻ്റെ ഊഷ്മാവിനെയുമാണ് ആവിഷ്കരിക്കാൻ ശ്രമിച്ചതെങ്കിൽ ഇവിടെ അധ്യാത്മരാമായണ രചനയുടെ കാലവും ആ പ്രവർത്തിയിലെ ധിക്കാരവും ആ കലാപത്തിൻ്റെ വർത്തമാന പ്രസക്തിയുമെല്ലാം വിശദമായി പ്രതിപാദിക്കപ്പെടുന്നു.എൻ്റെ കവിത ആന്തരികപ്രചോദനത്തിലാണ് ഊന്നിയതെങ്കിൽ ഇവിടെ ഊന്നൽ ബാഹ്യസാഹചര്യത്തിലാണ്.ആ രീതിയിൽ ഇവ അന്യോന്യം പൂരിപ്പിക്കുന്നു എന്ന് പറയാം.
എഴുത്തച്ഛൻ എഴുതുമ്പോൾ
ഇവിടെ അധ്യാത്മരാമായണ രചനയുടെ കാലവും ആ പ്രവർത്തിയിലെ ധിക്കാരവും ആ കലാപത്തിൻ്റെ വർത്തമാന പ്രസക്തിയുമെല്ലാം വിശദമായി പ്രതിപാദിക്കപ്പെടുന്നു.എൻ്റെ കവിത ആന്തരികപ്രചോദനത്തിലാണ് ഊന്നിയതെങ്കിൽ ഇവിടെ ഊന്നൽ ബാഹ്യസാഹചര്യത്തിലാണ്.ആ രീതിയിൽ ഇവ അന്യോന്യം പൂരിപ്പിക്കുന്നു എന്ന് പറയാം.
8 in stock
Vendor Information
- Address:
- No ratings found yet!
Reviews
There are no reviews yet.