വാർദ്ധക്യത്തിൽ യൗവ്വനത്തിന്റെ ഉന്മാദലഹരി പടർന്നു കയറുന്ന ഭ്രാന്താവസ്ഥ. തന്ത്രമാന്ത്രിക ശക്തിയിലൂടെ രതിദാഹം തീർക്കാൻ കാഞ്ഞിരമരത്തിന് പ്രാണശക്തി കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഭീകര ദുരന്തങ്ങൾ.
കലിയുഗത്തിൽ കല്ലിനും മണ്ണിനും പോലും കാമാവസ്ഥ ഉണ്ടായാൽ കാലംപോലും പകച്ചുനിൽക്കുന്ന കാഴ്ച.
അടഞ്ഞുകിടക്കുന്ന അമ്പലവാതിലിന്റെ നേരിയ സുക്ഷിരത്തിലൂടെ പ്രപഞ്ചശക്തി ആ മണ്ണിലേയ്ക്ക് ഇറങ്ങി പകച്ചുപോയ കാലത്തിന്റെ ബന്ധിക്കപ്പെട്ട കരങ്ങളെ മോചിപ്പിക്കാൻ ശ്രമിക്കുന്ന അദ്ഭുത വിവരണങ്ങൾ.
പുതുമയാർന്ന ഇതിവൃത്തം, രചനാരീതി, മാന്ത്രിക നോവലിസ്റ്റ് ശ്രീ. സുനിൽ പരമേശ്വരന്റെ ഏറ്റവും പുതിയ ഇതുവരെ വായിക്കാത്തതും അറിയാത്തതുമായ വ്യത്യസ്ഥ മാന്ത്രിക- താന്ത്രിക നോവൽ.
Reviews
There are no reviews yet.